വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളം ഉള്‍പ്പെടെ പത്തുസംസ്ഥാനങ്ങളില്‍ മെയ് അഞ്ചുമുതല്‍ രണ്ടുദിവസത്തേയ്ക്ക് ശക്തമായ ഇടിയോടു കൂടിയുളള മഴയ്ക്ക് സാധ്യതയുളളതായാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇതിന് പുറമേ ഈ ദിവസങ്ങളില്‍ ശക്തമായ കാറ്റും അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
#Rains #Kerala